News

Home   /   News






Latest Posts

പുളിക്കൽ സ്ക്കൂൾ ഇനി ഇവർ നയിക്കും

സ്ക്കൂൾ തിരഞ്ഞെടുപ്പിൽ 10 A യിലെ ഫാദിൽ കെ സ്ക്കുൾ ലീഡർ ആയും & 10 A യിലെ തന്നെ ലമ ഹുസ്സൻ എം ഡി ഡെപ്യൂട്ടി ലീഡർ ആയും തിരത്തെടുക്കപ്പെടു

ഏവർക്കും സ്വാഗതം

07-04-2022 - 2PM

ഹൃദയത്തിലേക്കിറങ്ങുന്ന വാക്കുകളുടെ തീഷ്ണതയുമായി വീണ്ടും നമ്മോട് സംവദിക്കുന്നു "ശ്രീ.ഗണേശൻ.കെ"
2022ജൂലൈ 4 തിങ്കൾ 2 മണിക്ക് ഓഡിറ്റോറിയത്തിൽ

സഹപാഠിക്കൊരു സ്നേഹകൂട് സ്പോർട്സ് ,വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിക്കും
28-03-2022 - 3PM

പുളിക്കൽ A.M.M ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും അനധ്യാപകരും, പി.ടി.എ യും മാനേജ്മെൻ്റും സഹകരിച്ച് കൊണ്ട് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഫ്രെബുവരി 28ന് നടക്കും. ബഹുമാന്യനായ സ്പോർട്സ് ,വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം കർമ്മം നിർവ്വഹിക്കും. കൊണ്ടൊട്ടി നിയോജക മണ്ഡലം എം എൽ.എ ടി.വി ഇബ്രാഹിം ചടങ്ങിന് അധ്യക്ഷത വഹിക്കും. ആന്തിയൂർകുന്നിലാണ് വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി വീടൊരുക്കിയത്. പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ കാരുണ്യ ഭവനം പദ്ധതിയുടെ കീഴിൽ ഒരുക്കുന്ന രണ്ടാമത്തെ വീടിൻ്റെ താക്കോൽദാന ചടങ്ങാണ് 2022 ഫെബ്രുവരി 28 തിങ്കളാഴ്ച്ച നടക്കാനിരിക്കുന്നത്....

ഒരായിരം അഭിനന്ദനങ്ങൾ
28-12-2021

ഇന്ന് രാവിലെ കോതമംഗലത് വെച്ച് നടന്ന സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിൽ അണ്ടർ പതിനാർ വിഭാഗത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി സിൽവർ മെഡൽ കരസ്ഥമാക്കിയ 'സൽമാനുൽ ഫാരിസ് 'A M M HS Pulikkal

ഊര്‍ജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും നടത്തി
14-12-2021

പുളിക്കല്‍: എ എം എം ഹൈസ്‌ക്കൂള്‍ എനര്‍ജി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൗട്ട് ഗൈഡ് ജെ.ആര്‍.സി യുമായി സഹകരിച്ച് സംഘടിപ്പിച്ച ഊര്‍ജ കിരൺ സംരക്ഷണ സൈക്കിള്‍ റാലിയും ഒപ്പുശേഖരണവും ലോംഗ് ക്യാന്‍വാസ് പെയിന്റിംഗ് പ്രദര്‍ശനവും നടത്തി. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

ദൃശ്യദാസ് "ഖൊ-ഖൊ" ദേശീയ മീറ്റിൽ പങ്കെടുക്കും
July 22, 2021

പുളിക്കൽ: പുളിക്കൽ എ. എം. എം. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദൃശ്യദാസിന്, ദേശീയ സബ് ജൂനിയർ "ഖൊ- ഖൊ" ചാമ്പ്യൻഷിപ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നു.
പുളിക്കൽ AMMHS ലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്

സാമൂഹ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു.
July 22, 2021

പുളിക്കൽ എ.എം.എം ഹൈസ്കൂളിൽ സാമൂഹ്വശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മലപ്പുറം ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കുട്ടി തൻകോടൻ നിർവഹിച്ചു.

സയൻസ് ക്ലബ്ബിൻ്റെയും എനർജി ക്ലബ്ബിൻ്റെയും ഉദ്ഘാടനം വെർച്വലായി നടന്നു.
July 22, 2021

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ഈ വർഷത്തെ സയൻസ് ക്ലബ്ബിൻ്റെയും എനർജി ക്ലബ്ബിൻ്റെയും ഉദ്ഘാടനം ഡോക്ടർ റാസിഖ് കേലസ്സൻതൊടി നിർവ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ജസീല ഫാഹിസ സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപകൻ അജയൻ മാസ്റ്റർ, അക്കാദമിക് കൺവീനർ മൻസൂർ മാസ്റ്റർ,എനർജി ക്ലബ്ബ് ജോയിൻ കൺവീനർ ജുനൈദ് മാസ്റ്റർ, എന്നിവർ ആശംസകളർപ്പിച്ചു. സയൻസ് അധ്യാപകരായ അഫ്സൽ മാസ്റ്റർ, റസ്നാസ് മാസ്റ്റർ, സമീറ ടീച്ചർ, ഷഹരിയ ടീച്ചർ, ഖദീജ ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എനർജി ക്ലബ്ബ് കോർഡിനേറ്റർ ഉഷാദേവി ടീച്ചർ നന്ദി പറഞ്ഞു.

സയൻസ് ലാബ് (HS),സ്റ്റോർ, കവാക്കിബുന്നയ്യിറ സംഘം ഓഫീസ് ഉദ്ഘാടനം.
July 18, 2021

ഇന്ന് പുതിയ സയൻസ് ലാബ് (HS),സ്റ്റോർ, കവാക്കിബുന്നയ്യിറ സംഘം ഓഫീസ് എന്നിവയുടെ ഉദ്ഘാടനം വിദ്യാലയത്തിൽ നടന്നപ്പോൾ.

Edu smart Support
Jun 16, 2021 10Am

തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട് ഫോൺ സമർപ്പണം

ബ്രീത്ത് ഈസി
jun 09, 2021

ജില്ലാ പഞ്ചായത്ത് ബ്രീത്ത് ഈസി ചാലഞ്ചിലേക്ക് പുളിക്കൽ എ എം എം സ്കൂൾ ജീവനക്കാരുടെ സംഭാവന ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ സി അബ്ദുറഹ്മാൻ മാസ്റ്റർക്ക് പ്രധാന അധ്യാപകൻ വി.ആർ അജയൻ കൈമാറുന്നു.